Tuesday, January 13, 2009

സ്ത്രീകള്‍ മദ്യപിക്കുമ്പോള്‍...

എന്തു സംഭവിക്കും എന്നതിന് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് തന്ന ഉത്തരം കൊള്ളാം.ഡ്യൂട്ടിയിലല്ലാതിരിക്കുമ്പോള്‍ മദ്യപിച്ചാല്‍ ഏത് വകുപ്പുപ്രകാരമാണാവോ കേസ് എടുക്കുക?എങ്കില്‍ മലയാളരാജ്യത്ത് മിക്കവാറും ആണുങ്ങള്‍ വീട്ടിലിരിക്കേണ്ടി വന്നേനെ.കൂടെ മദ്യപിച്ച മറ്റുള്ള ആണുങ്ങളെ -പോലീസുകാരെയും-എന്തേ ശിക്ഷിച്ചില്ല?സ്ത്രീയ്ക്ക് മദ്യപിച്ചാല്‍ പ്രത്യേകശിക്ഷ നല്‍കുന്ന വല്ല വകുപ്പുകളും ഏമാന്മാര്‍ കണ്ടുവെച്ചിട്ടുണ്ടെങ്കില്‍ ഒന്നറിയിച്ചാല്‍ വല്യ ഉപകാരമാവുമായിരുന്നു

3 comments:

Anonymous said...

“നിന്റെ തന്ത ആരെന്നുമെന്തെന്നുമാർക്കറിയാം- വല്ല- കേസുമെടുക്കട്ടെ, അന്നറിയാം- ഈ-
ജാബാലി ആരെന്നുമന്നറിയാം”
എന്നു മുദ്രാവാക്യം വിളിച്ചല്ല സത്യകാമനെ ജാബാലി ഷ്കോളിൽ പറഞ്ഞയച്ചതു.
സ്ത്രീകൾ മദ്യപിക്കണം, സ്ത്രീകളാണു മദ്യപിക്കേണ്ടതു..(ഛെ, അപ്പോഴേക്കു അവിടേക്കൊരാണു കയറിവന്നല്ലോ);തിരുത്താം;സ്ത്രീകളാകുന്നു മദ്യപിക്കേണ്ടതു. അവർ കുടിക്കാത്തതു കൊണ്ടാകുന്നു, അതുമുഴുവൻ ആണുങ്ങൾക്കു കുടിക്കേണ്ടിവരുന്നതു.പുരോഗമനജനാധിപത്യഗവർമ്മെന്റിനെ നിലനിർത്തണ്ട ഭാരം ഒറ്റക്കു ചുമക്കുകയാണു ഭർത്താവ്.ഭാര്യമാരും കുറച്ചുനേരം ഭരിക്കട്ടെ. യെന്തര്?
രംഭാഭായിയുംയും തിലോത്തമാഭായിയും കോറിയോഗ്രാഫി ഫ്യൂസായിക്കഴിഞ്ഞാൽ മനുഷ്യാ‍ാവകാശദേവേന്ദ്രന്മാരുടെ കൂടെ രണ്ട്പെഗ്ഗ് വീശാറുണ്ടെന്നു സവർണ്ണ-സവർക്കർമാരുടെ പുരാണ എൻസൈക്ലോപ്പീടികയിൽ ഉണ്ടെന്ന് കലൈഞ്ജർ പറഞ്ഞിട്ടില്ലേ?

paarppidam said...

മലയാളി പുരുഷന്മാർക്കോ മര്യാദക്ക് മദ്യപിക്കുവാൻ അറിയില്ല..പിന്നല്ലെ പെണ്ണുങ്ങൾ!!

കണ്ടമാനം അളവിൽ മദ്യപിക്കുക, മദ്യപിച്ച് തെറിവിളിക്കുന്നതും,വാളുവെക്കുന്നതും പൊതുജനത്തിനു ശല്യമുണ്ടാക്കുന്നതും ആണ് മദ്യപാനം എന്ന് തെറ്റിദ്ധരിച്ചവരാണ് അധികക്ം മലയാളികളും...

മലയാളി സ്തീകൾ മദ്യപിക്കുന്നത് നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കാവുന്ന സ്വാധീനത്തെ കുറിച്ച് സുനിതാമാഡം ചിന്തിച്ചിട്ടുണ്ടോ? കമ്പനിയുടെ പാർടികളിൽ മദ്യപിക്കുന്ന വിദേശ വനിതകളെയും, ബാംഗ്ലൂരിലും ബോംബെയിലും വച്ച് സ്വദേശി പ്രൊഫഷണൽ വനിതകളെയും കണ്ടിട്ടുണ്ട്.

പിന്നെ കണ്ടിട്ടുള്ളത് ഷൊർണ്ണൂരിൽ ഒരു കല്യാണത്തിനിടെ സ്സ്മോളടിക്കുന്ന പണിക്കാരി രുക്കുവിനെയും,വയനാട്ടിലെ ജീവിതത്തിനിടയിൽ അധ്വാനിക്കുന്ന വിഭാഗത്തിൽ പെട്ട ചില സ്ത്രീകളെയും ആണ്. എന്തായാലും സുനിതാമാഡം ഇക്കാര്യത്തിൽ ഗൌരവപൂർവ്വം ഒരു നിരീക്ഷണം നടത്തി പോസ്റ്റിട്ടാൽ നന്നായിരുന്നു...

(ദയവായി തെറ്റിദ്ധരിക്കരുത് കളിയാക്കാൻ എഴുതുന്നതല്ല..)

നിരക്ഷരൻ said...

ഈയിടെ (കൃത്യമായി പറഞ്ഞാൽ ഈ മാസം 12ന്) ഒരു പാർട്ടി കഴിഞ്ഞ് രണ്ട് പെഗ്ഗ് മദ്യം അകത്താക്കിയതുകൊണ്ട് കാറിന്റെ സ്റ്റിയറിംങ്ങ് ഭാര്യയെ ഏൽ‌പ്പിച്ച് മര്യാദ രാമനായി സ്ഥലം വിടാൻ ഒരുങ്ങുമ്പോൾ....

അതേ അളവിൽ മദ്യം അകത്താക്കിയ ഒരു വനിത സധൈര്യം വാഹനം ഓടിച്ചുതന്നെ പോകാൻ ഒരുങ്ങുന്നു. കൂടെ അഞ്ചുവയസ്സുള്ള മകനുമുണ്ട്. ചോദിച്ചപ്പോൾ കിട്ടിയ മറുപടി..... വൈകീട്ട് 6 മണി മുതൽ രാവിലെ 6 മണി വരെ ഒരു വനിത ഓടിക്കുന്ന വാഹനം കൈകാണിച്ച് നിർത്താൻ പോലും വകുപ്പില്ലത്രേ! ശരിയാണോന്ന് എനിക്ക് ഇപ്പോഴും അറിയില്ല.

മര്യാദ ലൈനിൽ ആണെങ്കിൽ ആണ് മദ്യപിക്കുന്നതുപോലെ തന്നെ പെണ്ണിനും മദ്യപിക്കാം അതിൽ ഒരു കുഴപ്പവും ഇല്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. സതീഷ് പറഞ്ഞതാണ് സത്യം. മര്യാദയ്ക്ക് മദ്യപിക്കാൻ മലയാളി പുരുഷന് തന്നെ അറിയില്ല. സതീഷ് പറഞ്ഞതുപോലുള്ള ഒരു സ്വദേശി പ്രൊഫഷണൽ വനിതയുടെ കാര്യമാണ് ഞാൻ മുകളിൽ പറഞ്ഞത്. പക്ഷെ ആരായാലും മദ്യപിച്ച് വണ്ടി ഓടിക്കുന്നതിനോട് ഞാൻ എതിരാണ്.