Friday, June 06, 2008

ശൂന്യത

എല്ലാ ആളുകളുടെയുള്ളിലും ഒരു ശൂന്യതയുണ്ട്.സ്നേഹം കൊണ്ടും, പണം കൊണ്ടും, പ്രശസ്തി കൊണ്ടും ഭൌതികനേട്ടങ്ങള്‍ കൊണ്ടും ഒക്കെ അതിനെ ഇല്ലായ്മ ചെയ്യാന്‍ നാം പരിശ്രമിക്കുന്നു.എന്നാല്‍ പിന്നെയും ആ വേദനിപ്പിക്കുന്ന ശൂന്യത ബാക്കിയാവുന്നു.ഒരു പക്ഷേ സര്‍ഗ്ഗാത്മകത കൊണ്ടോ ,ധ്യാനം കൊണ്ടോ നാം സ്വസ്ഥരായേക്കാം.

6 comments:

ഗോപക്‌ യു ആര്‍ said...

ഒടുവില്‍ നാമും ശൂന്യതയില്‍ ലയിക്കും

കാവലാന്‍ said...

അങ്ങനെയൊന്നുണ്ടെന്നു തോന്നുന്നുവെങ്കില്‍,അതു നിറയേണ്ടതു പ്രവൃത്തി കൊണ്ടായിരിക്കില്ലേ.

"ഇനിയും എത്രയോ നീണ്ട വര്‍ഷങ്ങള്‍ ബാക്കി കിടക്കുന്നല്ലൊ എന്നോര്‍ത്ത് എനിക്ക് പേടിയാണ്"
എന്നവരികള്‍ കൂടി കൂട്ടി വായിക്കുമ്പോള്‍ അലസത എന്ന ഏറ്റവും വലിയ ശത്രുവിന്റെ അധീനതയിലാണോ താങ്കളെന്നു തോന്നുന്നുണ്ട്.

"ആലസ്യംഹിമനുഷ്യാണാം
ശരീരസ്ഥോ മഹാന്‍ രിപു
നാസ്ത്യം ദ്യമസമോ ബന്ധുര്‍
യം കൃത്വാ നാ വസീദതി."

കര്‍‍മ്മഭൂമിയില്‍ മനുഷ്യ വികാരങ്ങള്‍ക്കടിപ്പെട്ട് തളര്‍ന്നിരുന്ന പാര്‍ത്ഥനോട് ഭഗവാന്‍ കൃഷണന്‍ ഉപദേശിക്കുന്നതാണ്.സ്വകര്‍മ്മ വൈമുഖ്യത്തിനു കാരണമാകുന്ന അലസത എന്ന ശത്രുവെ ജയിക്കാന്‍ നിനക്കൊറ്റ ബന്ധുവേ കൂട്ടുള്ളൂ അത് ഉദ്യമം മാത്രമാണ്.

Shaf said...

സുനീത,

നല്ലോരു വിഷയമാണിത്..ചെറിയ വാചകങ്ങളില്‍ ഈ വലിയ ചിന്തയുടെ ആകെ തുക ഒതുക്കി..നന്നായി,
--
ശൂന്യത മനുഷ്യന്റെ കൂടെ പിറപ്പാണ്,ഒരു സമയത്ത് ഒരു തരത്തില്‍ മറ്റുസമയത്ത് മറ്റോരു തരത്തില്‍ അത് നമ്മെ പിന്തുടരുന്നു..ആ ശൂന്യത്യെ ഉള്‍കോണ്ട് അതിന്റെ വ്യാപ്തിക്കു വികാസം സംഭവിക്കാത്തരീതിയില്‍ ജീവിതത്തെ ചിട്ടപെടുത്തുക എന്നതാണ് പ്രധാനം..“സര്‍ഗ്ഗാത്മകത കൊണ്ടോ ,ധ്യാനം കൊണ്ടോ നാം സ്വസ്ഥരായേക്കാം“
ഒരു പരിധിവരെ ഇതുകൊണ്ടെല്ലാം ശൂന്യത നികത്താന്‍ സാധിച്ചേക്കാം..

അതില്ലാതാക്കാന്‍ ജീവിത ദ‌ര്‍ശനത്തിന്റെ മറ്റുമേഖലകളിലേക്ക് അതായത് സന്യാസമോ..ബുദ്ദിസമോ..സൂഫിസമോ പരിഹാരമായേക്കാം..
--
എല്ലാം തികഞ്ഞ ജീവിതത്തിന് വല്ല പ്രസക്തിയുമുണ്ടോ?!

നജൂസ്‌ said...

തീര്‍ച്ചയായും

കുഞ്ഞന്‍ said...

നല്ല ചിന്തകള്‍..

അപ്പോള്‍ സാഡിസ്റ്റുകളൊ.. അവരും ശൂന്യത മാറ്റാനായിരിക്കും..!

CHANTHU said...

ശരിയാവാം. അത്രല്ലെ പറയാന്‍ പറ്റൂ..