മഴ പെയ്തുതോര്‍ന്നപ്പോള്‍,എത്രയോ കാലമായി തുടര്‍ന്ന ഓട്ടം ഒന്നു നിര്‍ത്തിയപ്പോള്‍,ചുറ്റുമുള്ള ബഹളങ്ങളൊക്കെ ഒന്നടങ്ങിയപ്പോള്‍-ഇപ്പോഴാണ് ശബ്ദങ്ങളും തിരക്കും ഒക്കെക്കൊണ്ട് മറഞ്ഞിരുന്ന ഉള്ളിലെ ശൂന്യത വെളിപ്പെട്ടത്!ഇത്ര കാലവും അണിഞ്ഞിരുന്ന വേഷങ്ങളും ,പറഞ്ഞിരുന്ന അര്‍ഥമില്ലാത്ത വാക്കുകളും ഒക്കെ എന്നില്‍നിന്ന് വേര്‍പെട്ട് ദൂരെ മറയുന്നു.ഞാന്‍ ഒരു വലിയ ഇല്ലായ്മയായി സ്വയം തിരിച്ചറിയുന്നു.കൂര്‍ത്ത അറ്റങ്ങളുള്ള ഒരു പാറക്കഷ്ണം ,കാലത്തിലൂടെ സഞ്ചരിച്ച്,ഒടുവില്‍ ഒരു മണല്‍ത്തരിയായി കടലില്‍ വിലയം പ്രാപിക്കുന്നതുപോലെ...
7 comments:
http://rehnaliyu.blogspot.com/2007/01/blog-post.html
ഗായത്രിക്ക് ഇതൊന്നും അത്ര ഇഷ്ടമാകുന്നില്ല...അതാ ചിരിക്കുന്നെ....
കൊള്ളാം
[ഞാന്‍ ഒരു വലിയ ഇല്ലായ്മയായി സ്വയം തിരിച്ചറിയുന്നു] ഇതു തന്നെയാണ് ഏറ്റവും വലിയ അറിവ്. ഈ വരികളിലെ ചിന്തകള്‍ നന്ന്.
NB: ദയവായി വേഡ് വെരിഫിക്കേഷന് മാറ്റാന്‍ ശ്രദ്ധിക്കുമല്ലോ!
കൊള്ളാം
നന്നായിരിക്കുന്നു.
-സുല്‍
നാളുകള്‍ക്കു ശേഷം സുനീതയുടെ ബ്ളോഗ്ഗ് വായിക്കുന്നു...തിരക്കുകള്‍ ഒരു പക്ഷെ എനിക്ക് നഷ്ടപ്പെടുത്തിയത് ഇതുപോലുള്ള ബ്ളോഗ്ഗുകളുടെ വായന ആയിരുന്നു... പതിവു പോലെ നന്നായിരിക്കുന്നു.
പുതിയ ഉച്ചക്കിറുക്കൊന്നും വരുന്നില്ലല്ലോ?
Post a Comment