സങ്കടങ്ങളെ ആകഷിച്ചുപിടിക്കുന്ന ഒരു കാന്തം എന്റെയുള്ളിലുണ്ട്.നിഴലുകളാടുന്ന കിഴക്കിനിയിലെ ഇരുട്ടില്‍ നിന്നോ,അമ്മയുടെ ഞരമ്പുകള്‍ എഴുന്നുനില്ക്കുന്ന കാലുകള്‍ നീട്ടിയിരുന്നുള്ള ഭാഗവതം വായനയില്‍ നിന്നോ, ദൈവങ്ങള്‍ ഉറങ്ങുന്ന പള്ളിയറയിലെ ഗന്ധത്തില്നിന്നോ,അഗ്രശാലയുടെ അവശിഷ്ടനിഗൂഢതകളില് നിന്നോ ,എവിടെ നിന്നാണെന്നറിയില്ല,ഇത് എന്റെയുള്ളില്‍ കുടിയേറിയത്.കര്‍ക്കശക്കാരായ ,സമര്‍ഥരായ മനുഷ്യരുടെയിടയിലൂടെ ഞാന്‍ എന്റെ പിഞ്ഞിപ്പോയ മനസ്സും പൊത്തിപ്പിടിച്ച് നടക്കുന്നു...
5 comments:
ആ കാന്തമുള്ളവരാണു എഴുത്തുകാരാകുന്നത്.....
ആ കാന്തമുള്ളവരാണു എഴുത്തുകാരാകുന്നത്.....
ആ കാന്തമാണു നിങ്ങലെ എഴുത്തുകാരിയാക്കുന്നത്
എല്ലാ സങ്കടങ്ങളേയും ആകര്‍ഷിച്ച് സ്വന്തമാക്കിയിട്ട്, ഇപ്പോള്‍ പിഞ്ഞിപ്പോയെന്ന് പറഞ്ഞ് പരിതപിക്കുന്നതെന്തിന്? ആ കാന്തം ആ കാണുന്ന കുപ്പയില്‍ വലിച്ചെറിയൂ. കൂടെ കിട്ടിയ സങ്കടങ്ങളും.
-സുല്‍
മനസിന്റെ ദുഖങ്ങളെ അകറ്റാന്‍ കഴിയുന്നുവെങ്കില്‍ ആ കാന്തം ഒരു ഉപകാരം തന്നെ
Post a Comment