എല്ലാര്‍ക്കും ഇനിയുമിനിയും ജീവിക്കാന്‍ ,ജീവിതം ആസ്വദിക്കാന്‍ ആഗ്രഹമുണ്ടെന്നു കാണുമ്പോള്‍ എനിക്ക് അതിശയം തോന്നാറുണ്ട്.ഇനിയും എത്രയോ നീണ്ട വര്‍ഷങ്ങള്‍ ബാക്കി കിടക്കുന്നല്ലൊ എന്നോര്‍ത്ത് എനിക്ക് പേടിയാണ് തോന്നാറ്.ചെറുതും വലുതുമായ ജയങ്ങള്‍ക്ക് വേണ്ടി അഹോരാത്രം പണിപ്പെട്ട്,ഒടുവില്‍ ജയിച്ചോ തോറ്റോ എന്ന് തിരിച്ചറിയാന്‍ പറ്റാതെ ബാക്കിയാവുന്ന ഒരു തമാശക്കളിയാണ് നാം കളിക്കുന്നത്.നേടുമ്പോള്‍ തൊട്ട് മാറ്റുകുറഞ്ഞ് വേണ്ടാതാവുന്ന വസ്തുക്കള്‍,പൊടുന്നനെ അപ്രത്യക്ഷമാകുന്ന സ്നേഹം,നിശ്ചലമായ കാലം,പരസ്പരം ഒരിക്കലും മനസ്സിലാക്കാത്തവര്‍,ആവര്‍ത്തിക്കുന്ന , മടുപ്പിക്കുന്ന നൂറായിരം കാര്യങ്ങള്‍-ജീവിതം സുന്ദരമാണെന്ന് ആരേ പറഞ്ഞ് നമ്മളെയൊക്കെ പറ്റിച്ചത്?
9 comments:
എന്താ സംശയം ജീവിതം സുന്ദരം തന്നെയാണ് , ജീവിതത്തെ ജീവിതമായി കാണുന്നവര്‍ക്ക്.
മാഷെ തനേത് ജീവിതത്തിന്റെ കാര്യമാ പറയുന്നത്..?
തറവാടി പറഞ്ഞപോലെ “ജീവിതത്തെ ജീവിതമായികാണുന്നവര്‍ക്ക്“
മഹാനായ ഷേക്സ്പിയര്‍ക്ക് ഒരുകാര്യത്തിലേ തെറ്റിയുള്ളൂ. അത് “ജീവിതം ഒരു നാടകമാണ്“ എന്ന് എഴുതിയപ്പോള്‍ മാത്രം.
ജീവിതത്തിന് അര്‍ത്ഥവും സൌന്ദര്യവും ഉണ്ടാകുന്നത് സ്വന്തം ജീവിതം മറ്റുള്ളവര്‍ക്ക് എങ്ങനെയാണ് എന്നതില്‍നിന്നാണ്..
സ്വന്തം ജീവിതത്തില്‍ ജീവന്റെ തുടിപ്പുകള്‍ സൃഷ്ടിചെടുക്കണം..അത് മറ്റുള്ളവര്‍ക്ക് തണല്‍ നല്‍കുന്ന മരമായ് വളരട്ടെ..പ്രര്‍ത്ഥനയും വിശ്വാസവും കോണ്ടതിനു വളമിടൂ..സ്നേഹവും കാരുണ്യവും കോണ്ട് വെള്ളമോഴിക്കൂ..അത്മവിശ്വാസം എന്ന മുള കമ്പ് കോന്റ് അതിനെ താങ്ങിനിര്‍ത്തൂ..സന്തം മനസാക്ഷിലേക്കതിന്റെ വേരുകള്‍ ഊര്‍ന്നിറങ്ങട്ടെ..
---
ഉച്ചക്കിറുക്ക് എന്ന് തലകെട്ടിട്ടത് നന്നായി..
മുകളില്‍ കമന്റ് എഴുതിയ തറവാടിയോടും ശഫിനോടും യോജിക്കുന്നു...നമ്മെ സ്നേഹിക്കാനും നമ്മുക്ക് സ്നേഹിക്കാനും ഭുമിയില്‍ ആളുകള്‍ ഉള്ളിടത്തോളം കാലം ഈ ജീവിതത്തെ സുന്ദരമല്ല എന്ന് പറയാന്‍ സാധികില്ല ....
ഈ ജീവിതത്തില്‍ നമുക്ക്, നമ്മുടെ ശ്രമം കൊണ്ടല്ലാതെ കിട്ടിപ്പോയ ഏതെങ്കിലും അനുഗ്രഹം(കേള്‍വിശക്തി പോലെ, കാഴ്ച്ചശക്തി പോലെ) നഷ്ടപ്പെട്ടാല്‍ അല്ലെങ്കില്‍ കരുണയുടെ സ്നേഹത്തിന്‍റെ ആത്മാവ് തൊട്ടറിയാന്‍ കഴിഞ്ഞാല്‍....ജീവ്തത്തിന്‍റെ വിലയറിയാം
വളരെ സത്യമായ വിവരണം
വെറുതേ ഓരോന്നു പറഞ്ഞ് പേടിപ്പിക്കല്ലേ...
നീ പറഞതു തന്നെയാ...ശരി..ഈ ജീവിതത്തിനാണോ സൌന്ദര്യം.........?
നീ പറഞതു സത്യമാണെന്നാ എനിക്കും തൊന്നിയതു...ഈ ജീവിതത്തിനാണോ സൌന്ദര്യം....
വിപരീതാനുഭവങ്ങള്‍ എല്ലാവരുടെ ജീവിത്തിലുമുണ്ടാകും. അപ്പോള്‍ ഇങ്ങിനെയൊക്കെ തോന്നി പോയാല്‍ തെറ്റു പറയാനാവില്ല. കാരണം ആരുടേയും ജീവിതം ഒരുപോലല്ല. എന്റെ വിഷമങ്ങള്‍ എന്റെ എമാത്രം വിഷമങ്ങളാണ്. അതു എത്ര വിവരിച്ചാലും വേറൊരാള്‍ക്ക് ഞാന്‍ മനസ്സിലാക്കിയ പോലെ മനസ്സിലാകില്ല. അതു പോലെ മറ്റുള്ളവരുടെ വിഷമങ്ങള്‍ എനിക്കും.എത്രയൊക്കെ വിപരീതാനുഭവങ്ങള്‍ ഉണ്ടായാലും സ്നേഹിക്കുന്ന മുഖങ്ങള്‍ അപ്പോഴും ബാക്കി ഉണ്ടാകും. അവനവന്നു വേണ്ടി ജീവിക്കുമ്പോഴല്ല, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുമ്പോഴാണ് ജീവിതത്തിന് യദാര്‍ഥത്തില്‍ അര്‍ത്ഥമുണ്ടാകുന്നത്. ഇതൊന്നുമില്ലെങ്കിലും നമുക്ക് സന്തോഷം കണ്ടെത്താന്‍ കഴിയുന്ന എന്തെങ്കിലുമൊന്ന് ദൈവം തന്നിട്ടുണ്ടാകും. അവയെ തിരിച്ചറിഞ്ഞ് അതില്‍ മനസ്സര്‍പ്പിച്ചാല്‍ സന്തോഷം നമ്മുടെ വഴിയേ വരും. ‘നമുക്കു നാമേ പണിവതു നാകം നരഗവുമതു പോലെ’ എന്ന് പറഞ്ഞതു പോലെ.
ഇത് ഉപദേശങ്ങളൊന്നുമല്ല കെട്ടോ. മടുത്തു വേണ്ടാന്നു തോന്നിപ്പോയിട്ടും പിന്നീടും സന്തോഷങ്ങള്‍ സ്വയം കണ്ടെത്തി ജീവിക്കുന്ന ഒരാളുടെ അനുഭവവിവരണം മാത്രം
Post a Comment